മാനന്തവാടി : കുണ്ടാല മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവ പള്ളിയിൽ പരിശുദ്ധ മോർ ഗീഗോറിയോസ് അബ്ദുൽ ജലീൽ ബാവായുടെയും മോർ ഗീവർഗീസ് സഹദായുടെയും ഓർമ്മ പെരുന്നാൾ നടത്തി . വികാരി ഫാ. ജോസഫ് പള്ളിപ്പാട്ട് കൊടിയുയർത്തി. കുർബാന , മധ്യസ്ഥ പ്രാർത്ഥന , പ്രസംഗം , ലേലം , നേർച്ച ഭക്ഷണം എന്നിവ നടന്നു . വികാരി സ്ഥാനത്ത് നിന്ന് വിരമിച്ച് സ്ഥലം മാറി പോകുന്ന വികാരി ഫാ. ജോസഫ് പള്ളിപ്പാടന് നൽകിയ യാത്രയയപ്പ് യോഗത്തിൽ ഫാ. എൽദോസ് വട്ടമറ്റത്തിൽ അധ്യക്ഷത വഹിച്ചു . ഫാ . ബേബി പൗലോസ് ഓലിക്കൽ , കമ്മന ലിറ്റിൽ ഫ്ലവർ കത്തോലിക്ക പള്ളി വികാരി ഫാ. ഇമ്മാനുവൽ അടയ്ക്കാപറമ്പിൽ , സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം കെ. എം. ഷിനോജ് , ബേബി മേച്ചേരി പുത്തൻപുരയിൽ , ബേബി പന്തനാൽ , പള്ളി സെക്രട്ടറി ജോബേഴ്സ് അമ്മിണിശ്ശേരി , ട്രസ്റ്റി ബേബി പുൽപ്പാറ എന്നിവർ പ്രസംഗിച്ചു .
ഓർമ്മപ്പെരുന്നാളും യാത്രയയപ്പും നടത്തി
