മലയാള സാഹിത്യ നായകൻമാരുടെ ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു

കല്പറ്റ: കൈനാട്ടി പത്മപ്രഭ പൊതുഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്രകുമാർ ഹാളിൽ മലയാള സാഹിത്യ നായകൻമാരുടെ ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു. എം.ടി. വാസുദേവൻ നായർ, മാധവിക്കുട്ടി, വി.കെ.എൻ., സുകുമാർ അഴീക്കോട്, സുഗതകുമാരി എന്നിവരുടെ ഛായാചിത്രങ്ങളാണ് അനാഛാദനം ചെയ്തത്. ഗ്രന്ഥലയം വനിതാവേദിയാണ് ചിത്രങ്ങൾ സ്പോൺസർ ചെയ്തത്. വനിതാവേദി രക്ഷാധികാരി പി.എൻ. പദ്മിനി, പ്രസിഡന്റ് എ. സുധാറാണി, സെക്രട്ടറി ഷെർളി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ലൗലി അഗസ്റ്റ്യൻ, ഐ. ഉഷ എന്നിവർ ചേർന്നാണ് അനാഛാദനം നിർവഹിച്ചു. ഗ്രന്ഥലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ, സെക്രട്ടറി കെ. പ്രകാശൻ, ഇ. ശേഖരൻ, വി.കെ. സജികുമാർ, പി.വി. വിജയൻ എന്നിവർ സംസാരിച്ചു. നേരത്തെ വീരേന്ദ്രകുമാർ ഹാളിൽ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ബി ആർ. അംബേദ്കർ, വൈക്കം മുഹമ്മദ് ബഷീർ, ഒ.എൻ.വി. കുറുപ്പ്, ഒ.വി. വിജയൻ എന്നിവരുടെ ചിത്രങ്ങൾ അനാഛാദനം ചെയ്തിരുന്നു. പ്രാചീന കവിത്രയങ്ങളായ ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, ആധുനിക കവിത്രയങ്ങളായ ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നിവരുടെ ചിത്രങ്ങളും ഇനി സ്ഥാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *