കുടുംബശ്രീ മിഷനും ആരോഗ്യവകുപ്പും സംയുക്തമായി എഫ് എൻ എച്ച് ഡബ്ലു പദ്ധതിയുടെ ഭാഗമായി, പനമരം കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ‘ക്ഷയ രോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം’, ‘പോഷൻ പക്വാഡ’ എന്നീ ക്യാമ്പയിനുകൾ സംഘടിപ്പിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം ഉദ്ഘാടനം നിർവഹിച്ചു . സി.ഡി.എസ് ചെയർപേഴ്സൺ ജാനകി ബാബു അധ്യക്ഷത വഹിച്ചു.മെമ്പർ സെക്രട്ടറി വിനോദ് കുമാർ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കോവ ഷാജഹാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജീഷ എൻ. എ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് നിലമ്പനാട്ട്, വൈസ് ചെയർപേഴ്സൺ രജനി ജനീഷ്, മെമ്പർമാരായ പവിൻ പോൾ,ശ്രീജാ സുധാകരൻ, ജൂൽന ഉസ്മാൻ,സൗജത്ത് ഉസ്മാൻ,വസന്ത മണി, എന്നിവർ സംസാരിച്ചു. ക്ഷയരോഗ നിർമ്മാർജനത്തെക്കുറിച്ച് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് കാളിയത്ത് ക്ലാസ്സ് നയിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം പ്രതിജ്ഞ ചൊല്ലി കൊടുത്തു.
പോഷൻ പക്വാഡ, പോഷകാഹാര സുരക്ഷ എന്നീ വിഷയത്തെക്കുറിച്ച് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് അഷിന പി.സി, എം. എൽ.എസ്.പി.ലിൻസി ഫ്രാൻസിസ്,എന്നിവർ ക്ലാസ് നയിച്ചു. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ വിഷരഹിത ഉൽപ്പന്നങ്ങളുടെ ഭക്ഷ്യ വിഭവങ്ങൾ ഉൾപ്പെടുത്തി ഭക്ഷ്യമേളയും,ചുവരെഴുത്തും,പോസ്റ്റർപ്രദർശനവും.സംഘടിപ്പിച്ചു.എഫ്.എൻ.എച്ച്.ഡബ്ലിയു.ആർ.പി. ജയന്തി സ്വാഗതവും കമ്യൂണിറ്റി കൗൺസിലർ വി.ആർ അഞ്ജലി നന്ദിയും രേഖപ്പെടുത്തി. സിഡിഎസ് എക്സിക്യൂട്ടീവ് അംഗങ്ങൾ, എ.ഡി.എസ്.ഭാരവാഹികൾ അയൽക്കൂട്ട അംഗങ്ങൾ,എ. എച്ച്. ആർ. പി മാർ. എം. ഇ. സി,അഗ്രി സി. ആർ. പി.ആനിമേറ്റർമാർ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
