ഗ്യാസ് സിലിണ്ടർ ബുക്കിങ്ങിൽ വമ്പൻ മാറ്റങ്ങൾ വരുന്നു; മെയ് ഒന്ന് മുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നേക്കും

രാജ്യത്തെ ആഗോള ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ എൽപിജി സിലിണ്ടർ ബുക്കിങ് നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ വരുന്നു. പശ്ചിമേഷ്യൻ യുദ്ധം സൃഷ്ട്‌ടിച്ച വിതരണ തടസ്സങ്ങളും വിലക്കയറ്റവും കണക്കിലെടുത്ത് വിതരണ ശൃംഖല കാര്യക്ഷമമാക്കാനാണ് എണ്ണക്കമ്പനികളുടെ നീക്കം. രണ്ട് ബുക്കിങ്ങുകൾക്കിടയിലുള്ള നിലവിലെ 25 ദിവസത്തെ ഇടവേളയിൽ മാറ്റം വന്നേക്കാം. നഗരപ്രദേശങ്ങളിൽ ഇത് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർധിപ്പിക്കാനാണ് ആലോചന. കൂടാതെ, വിതരണത്തിൽ സുതാര്യത ഉറപ്പാക്കാൻ ഒടിപി (OTP) അല്ലെങ്കിൽ ഡെലിവറി ഓതന്റിക്കേഷൻ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള സംവിധാനം കൂടുതൽ കർശനമാക്കും.

ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ആധാർ അധിഷ്ഠിത കെവൈസി (eKYC) സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. പിഎൻജി (PNG) സൗകര്യമുള്ള സ്ഥലങ്ങളിൽ വാണിജ്യ ഉപഭോക്താക്കൾ നിർബന്ധമായും അതിലേക്ക് മാറണമെന്നും അല്ലാത്തപക്ഷം എൽപിജി വിതരണം നിർത്തലാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ഗാർഹിക സിലിണ്ടറുകളുടെ വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും ഓൺലൈൻ ബുക്കിങ് 98 ശതമാനമായി ഉയർന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *