ശ്രീ ചിത്തിരതിരുനാൾ കേരള കാവ്യ നാട്യകലാ പുരസ്‌കാരം ഏറ്റുവാങ്ങി കലാമണ്ഡലം ഡോ. റെസി ഷാജി ദാസ്.

    പുൽപ്പള്ളി: ശ്രീ ചിത്തിരതിരുനാൾ കേരള കാവ്യ നാട്യകലാ പുരസ്‌കാരം കവടിയാർ കൊട്ടാരത്തിൽ വച്ച് നടന്ന ചടങ്ങിൽ കലാമണ്ഡലം ഡോ. റെസി ഷാജിദാസ് പത്മശ്രീ അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയിൽ നിന്നും ഏറ്റുവാങ്ങി.

     

    ശ്രീ ചിത്തിരതിരുനാൾ ഇന്റർ നാഷണൽ കൾച്ചറൽ ആൻഡ് സ്പിരിച്ചൽ സൊസൈറ്റി ഭാരവാഹികളായ സുജയ് ഡി വ്യാസൻ, ഡോ വി.എ സ് രാധാകൃഷ്ണൻ, വിശ്വകുമാർ, കൃഷ്ണജീവനം പങ്കെടുത്തു.

     

    നൃത്ത രംഗത്ത് നിരവധി പുരസ്കാരങ്ങൾ നേടിയ കലാമണ്ഡലം ഡോ. റെസി ഷാജിദാസ് പുൽപ്പള്ളി – ബത്തേരി ചിലങ്ക നാട്യ കലാക്ഷേത്രത്തിലെ നൃത്താധ്യാപികയാണ്.

    Leave a Reply

    Your email address will not be published. Required fields are marked *