കല്‍പ്പറ്റ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിച്ചിരിക്കേ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് താത്കാലികമായി പിന്‍വലിക്കണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു.
പുതിയ ഉത്തരവ് പ്രകാരം അഞ്ച് സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നുള്ള നിരാക്ഷേപ പത്രം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് ആവശ്യമാണ്. സ്‌കൂള്‍ സുരക്ഷാ സമിതിയുടെ ശിപാര്‍ശയും പരിഗണിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കെ സ്മാര്‍ട്ട് പോര്‍ട്ടല്‍ വഴി അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വിദ്യാര്‍ഥികളുടെ സുരക്ഷ കരുതിയാണ് ഉത്തരവ് ഇറക്കിയത്. എന്നാല്‍ അത് സ്‌കൂളുകള്‍ക്ക് തിരിച്ചടിയാവുകയാണ്.
ഉത്തരവ് പ്രകാരം സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മാസങ്ങള്‍ എടുക്കും. അതിനാല്‍ ഉത്തരവ് നടപ്പാക്കാന്‍ കുറഞ്ഞത് ആറ് മാസം സമയം അനുവദിക്കണംം. അല്ലാത്തപക്ഷം സ്‌കൂള്‍ തുറക്കുന്ന സമയം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത കെട്ടിടങ്ങളുടെ എണ്ണം വര്‍ധിക്കുകയും പഠന സൗകര്യത്തെ ബാധിക്കുകയും ചെയ്യുമെന്നു ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സംഷാദ് മരക്കാര്‍ പറഞ്ഞു.
