മാനന്തവാടി: വർഷങ്ങളായി മാനന്തവാടിയിൽ പ്രവർത്തിച്ചുവരുന്ന ഡിഎംഒ ഓഫീസ് പ്രവർത്തനം മാനന്തവാടി നഗരസഭക്ക് പുറത്തേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കാനാവില്ല. നിലവിൽ ഓഫീസ് പ്രവർത്തിച്ചുവരുന്ന കെട്ടിടത്തിന്റെ ബലക്ഷയത്തെ തുടർന്ന് പ്രവർത്തനം മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറണമെന്ന് തീരുമാനിച്ചപ്പോൾ തന്നെ സർക്കാർ സംവിധാനത്തിന്റെ ഭാഗമായ ബിഎസ്എൻഎൽ ബിൽഡിങ്ങിൽ ഡിഎംഒ ഓഫീസിന് ആവശ്യമായ സ്ഥലം ലഭ്യമാക്കാം എന്ന് ബിഎസ്എൻഎൽ ഉറപ്പു നൽകിയ സാഹചര്യത്തിൽ മാനന്തവാടിക്ക് പുറത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് ഡിഎംഒ ഓഫീസ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം ചില വ്യക്തി താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുന്നതിലൂടെ അഴിമതി നടത്തുന്നതിന് വേണ്ടിയാണ് ചില ഉദ്യോഗസ്ഥരും അവരെ സഹായിക്കുന്നവരും ശ്രമിക്കുന്നത്. മാനന്തവാടി നഗരത്തിൽ തന്നെ അനുയോജ്യമായ സ്ഥലം ഉണ്ടായിട്ടു കൂടി മറ്റൊരു സ്ഥലം കണ്ടെത്തുന്നത് എന്തു താല്പര്യത്തിന്റെ പുറത്തായാലും അംഗീകരിക്കാൻ കഴിയില്ല.ഡിഎംഒ ഓഫീസ് മാനന്തവാടിക്ക് പുറത്തേക്ക് കൊണ്ടുപോകാൻ ഉള്ള നീക്കം ഉപേക്ഷിക്കണം എഐവൈഎഫ് മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് നിസാർ അധ്യക്ഷത വഹിച്ചു അജേഷ് കെ ബി, ജ്യോതിഷ് വി, അലക്സ് ജോസ്, ബിനോയ് തവിഞ്ഞാൽ തുടങ്ങിയവർ സംസാരിച്ചു.
മാനന്തവാടിയിലെ ഡിഎംഒ ഓഫീസ് മാനന്തവാടിക്ക് പുറത്തേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം: എ ഐ വൈ എഫ്.
