എങ്കള ഊര് രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കൽപറ്റ: ജില്ലാ ആയുർവേദ ആശുപത്രിയും,വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റും, മലപ്പുറം ദേവകിയമ്മ ഫാർമസി കോളേജും ചേർന്ന് ‘എങ്കള ഊര്’ എന്ന പേരിൽ മുത്തങ്ങ വന്യ ജീവി സങ്കേതത്തിനുള്ളിലെ ചുക്കാലിക്കുനി കാട്ടുനായിക്ക കോളനിയിൽ രോഗനിർണ്ണയ രക്ത പരിശോധന ക്യാമ്പും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. വാർഡ് മെമ്പർ ബാലൻ കോളനിയിലെ മുതിർന്നവർ ആയ കാളിയമ്മയ്ക്ക് ഔഷധ ചെടി നൽകി ഉദ്ഘാടനം ചെയ്തു.ഡോ വന്ദന വിജയൻ സ്വാഗത പ്രസംഗം നടത്തിയ യോഗത്തിൽ ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ സാജൻ ഏ. വി അധ്യക്ഷൻ ആയിരുന്നു. ഫോറസ്റ്റ് ഓഫീസർ കുഞ്ഞുമോൻ, ദേവകിയമ്മ കോളേജ് അസോസിയേറ്റ് പ്രൊഫസർ മൃദുൽ മോഹൻ ,ഡോ വന്ദന വി. ടി, ഡോ അരുൺ ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ. എസ് എസ് സ്റ്റുഡന്റസ് കോർഡിനേറ്റർ തെസ്നി നർഗീസ് ആശംസ അർപ്പിച്ചു. കോളനി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും, ഔഷധ തോട്ടം കോളനിയിൽ നിർമ്മിക്കുകയും ചെയ്തു. ആശ വർക്കർ തങ്കമണി, ട്രൈ ബൽ പ്രൊമോട്ടർ ഇന്ദു, സുർജിത്, പ്രിയേഷ്, അരുൺ ജോസ് തുടങ്ങിയവർ സംബന്ധിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *