ലഹരി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ: തൊഴിലിടങ്ങളിൽ ലഹരിമുക്തമായ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കുടുംബബന്ധങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കൽപ്പറ്റ സിന്ദൂർ ടെക്സ്‌റ്റൈൽസിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. എക്സൈസ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ “വർണ്ണങ്ങൾ മായാത്ത ജീവിതം” എന്ന പ്രമേയത്തിലാണ് പരിപാടി നടന്നത്. സമൂഹത്തിലെ എല്ലാ മേഖലകളിലും ലഹരിവിരുദ്ധ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാർ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്‌കുമാർ അച്ചൂരാനം നയിച്ചു. ലഹരിയുടെ ഉപയോഗം വ്യക്തിയുടെ ആരോഗ്യത്തെയും കുടുംബത്തിൻ്റെ സാമ്പത്തിക ഭദ്രതയെയും എപ്രകാരം ബാധിക്കുന്നുവെന്നും, ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ ലഹരി ഉപേക്ഷിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും അദ്ദേഹം ക്ലാസ്സെടുത്തു. സിന്ദൂർ ടെക്സ്റ്റൈൽസ് എച്ച്.ആർ.പ്രീത എസ്.എൻ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫ്ലോർ മാനേജർ ടി.അഭിലാഷ്, അബ്ദുൾ നാസർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലഹരി വിപത്തിനെതിരെ ജാഗ്രത പാലിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്ത ജീവനക്കാർ ഉറപ്പുനൽകി. അബ്ദുൾ ബഷീർ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *