മഴക്കാലപൂര്‍വ ശുചീകരണം നടത്തി

മക്കിയാട്: തൊണ്ടര്‍നാട് പഞ്ചായത്ത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന

മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പുതുശേരി ടൗണില്‍ പ്രസിഡന്റ് എസ്.എം. പ്രമോദ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത രാമന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിന്റോ കല്ലിങ്കല്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷമീറ മൊയ്തു, മെഡിക്കല്‍ ഓഫീസര്‍ ഡോ.നസീഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. പൊതുപ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലാ വാര്‍ഡുകളിലും ശുചീകരണം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *