മേപ്പാടി: സ്വകാര്യ സ്ഥാപനത്തില്‍ അനധികൃതമായി സൂക്ഷിച്ച 35 പാചക വാതക സിലിണ്ടര്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്-കോഴിക്കോട് സ്‌പെഷല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തു. അനധികൃതമായി സിലിണ്ടറുകള്‍ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ 2002ലെ പെട്രോളിയം നിയമപ്രകാരവും 1955ലെ അവശ്യസാധന നിയമപ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു
