മഴക്കാലപൂര്‍വ ശുചീകരണം നടത്തി

കല്‍പ്പറ്റ: നഗരസഭയുടെ നേതൃത്വത്തില്‍ നഗരത്തില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്തി. ലളിത്മഹല്‍ ഓഡിറ്റോറിയം പരിസരത്ത് മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് റാഫില്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയപേഴ്‌സണ്‍ ടി.ജി. ബീന, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.ആര്‍. ബിനി, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ്, കൗണ്‍സിലര്‍മാര്‍, വ്യാപാരികള്‍, പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ക്ലീന്‍ സിറ്റി മാനേജര്‍ സത്യന്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *