കൽപ്പറ്റ: വയനാട് ജില്ലാ ജനമൈത്രി പോലീസിന്റെയും റാട്ടക്കൊല്ലി പിജെ ജോയി സ്മാരക ഗ്രന്ഥശാലയുടെയും ലക്ഷ്യ സ്വാശ്രയസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷാ സെമിനാറും സെൽഫ് ഡിഫെൻസ് പരിശീലന ക്ലാസും സംഘടിപ്പിച്ചു. ജില്ലാ ജനമൈത്രി പോലീസ് അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.എം ശശിധരൻ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പോലീസ് സെൽഫ് ഡിഫൻസ് ടീമംഗങ്ങളായ ഫൗസിയ, രേഷ്മ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ശ്രീമതി അമ്പിളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. കെ. എ അഷ്ഫീർ സ്വാഗതവും ശ്രീമതി. സുജ ഇ.ബി നന്ദിയും പറഞ്ഞു.
സ്ത്രീ സുരക്ഷാ സെമിനാറും സെൽഫ് ഡിഫെൻസ് പരിശീലനവും സംഘടിപ്പിച്ചു.
