പാലാ : മേരി ഇമാക്കുലേറ്റ് സെക്കുലർ ഇൻസ്റ്റ്യൂട്ട് സന്യാസി സമൂഹത്തിലെ വയനാട് സ്വദേശികളായ ഡയറക്ടർ ജനറാൾ Sr. ഗ്രേസിക്കുട്ടി ജോസഫ് തൊമ്മിപറമ്പിൽ (വയനാട് മരക്കടവ് ഇടവക), Sr. ഗ്രേസി ജോസഫ് പുളിമൂട്ടിൽ (വയനാട് മരക്കടവ് ഇടവക), Sr. അന്നക്കുട്ടി ജോസഫ് തടത്തിൽ (വയനാട് വിളമ്പുകണ്ടം ഇടവക) മൂവരും മാനന്തവാടി രൂപതയിൽ നിന്നുമാണ് 1976 ൽ പാലയിൽ വെച്ച് സന്യാസജീവിതം സ്വീകരിച്ചത്.
മേരി ഇമാക്കുലേറ്റ് സെക്കുലർ ഇൻസ്റ്റ്യൂട്ട് പാലായിലെ ഹെഡ് ഓഫീസിൽ വെച്ച് ഡയറക്ടർ ഫാ. ജോസഫ് പുഴിഞ്ഞാലിൻ്റെ പ്രഥമ കാർമികത്വത്തിൽ ഫാ. ജോസഫ് തടത്തിൽ, ഫാ. ബിനീഷ് തടത്തിൽ എന്നീ വൈദികരും ചേർന്നു നടത്തിയ വി. കുർബാനയിൽ 50 വർഷം പിന്നിട്ട് വ്രത സമർപ്പണത്തിന്റെ ഗോൾഡൻ ജൂബിലി ആദരിക്കുന്ന മൂവരേയും മുടിയും തിരിയും നൽകി ആദരിച്ചു. തുടർന്ന് കേക്ക് മുറിച്ച് പൊതുയോഗവും നടത്തിയും ആദരിച്ചു. പാലാ രൂപതയുടെ കീഴിലുള്ള പാലാ (ഹെഡ് ഓഫീസ്), രാമപുരം, തോട്ടനാൽ, നെല്ലിയാനി, ആയാംകുടി, മല്ലികശേരിയും കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള എലികുളം എന്നീ ഏഴ് ഇൻസ്റ്റ്യൂട്ടിൻ്റെ കീഴിലാണ് ഈ സന്യാസിനി സമൂഹത്തിലെ അംഗങ്ങൾ പ്രവർത്തിക്കുന്നത്. ഈ സന്യസിനി സമൂഹത്തിന്റെ പ്രത്യേകത ഇവർക്ക് മറ്റു സന്യാസി സമൂഹത്തെ പോലെ യൂണിഫോം ഇല്ല എന്നുള്ളതാണ്. സാധാരണ സാരി മാത്രം ധരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. ഡാമിൻ ജോസഫ് തൊമ്മിപറമ്പിൽ, തങ്കച്ചൻ വട്ടക്കാട്ട്, ബെന്നി പുളിമൂട്ടിൽ എന്നിവർ ആശംസകൾ നേരുന്നു.
