വാകേരി മൂടക്കൊലിയിൽ വന്യജീവി ആക്രമണം:

വാകേരി: വാകേരി മൂടക്കൊലിയിൽ വന്യജീവി ആക്രമണം.പന്നിഫാമിൽ ആണ് വന്യജീവിയുടെ ആക്രമണം ഉണ്ടായത്. കരികുളത്ത് ശ്രീനേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം. 20 പന്നിക്കുഞ്ഞുങ്ങളെ കാണാനില്ലെന്ന് ഫാം ഉടമ. ഒരു പന്നിയെ കൊന്നു തിന്ന നിലയിലും കണ്ടെത്തി. സമീപത്ത് വലിച്ചിഴച്ച് പാടുകളും കാൽപ്പാടുകളുമുണ്ട്.

കടുവയാണ് ആക്രമിച്ചതെന്ന് സംശയം.ക്ഷീരകർഷകരായ പ്രജീഷിനെ കൊലപ്പെടുത്തിയ പ്രദേശത്തിന് അടുത്താണ് ഈ ഫാം.

Leave a Reply

Your email address will not be published. Required fields are marked *