മീനങ്ങാടിയിൽ കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞു; യാത്രികന് പരിക്ക്

മീനങ്ങാടി: മീനങ്ങാടി നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിന്റെ പിൻഭാഗത്തിടിച്ച് മറിച്ച് കാർ യാത്രികന് പരിക്കേറ്റു. മീനങ്ങാടി മൂന്നാനക്കുഴി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ഇരുളത്ത് നിന്നും മീനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

 

നിയന്ത്രണം നഷ്ടപ്പെട്ട കാർ മുന്നിലുണ്ടായിരുന്ന കാറിന്റെ പിൻഭാഗത്ത് ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിലേക്ക് മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ യാത്രികനെ ഉടൻ തന്നെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് പ്രദേശത്ത് ചെറിയ രീതിയിൽ ഗതാഗത തടസ്സമുണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *