പെരിക്കല്ലൂർ: മുള്ളൻകൊല്ലി പഞ്ചായത്തിലെ പാതിരി അങ്കണവാടിയിൽ ഇന്ന് പ്രവേശനോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു. വാർഡ് മെമ്പർ മുനീർ ആച്ചിക്കുളം പരിപാടി ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ ശ്രീമതി. ഡെയ്സി സ്വാഗതം ചെയ്തു.ചടങ്ങിൽ ALMSE അംഗങ്ങൾ, രക്ഷിതാക്കൾ, പരിസരവാസികൾ എന്നിവർ പങ്കെടുത്തു. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സ്വാഗതമൊരുക്കുകയും യാത്രയയപ്പ് സ്വീകരിച്ചവർക്ക് ആശംസകൾ നേരുകയും ചെയ്തു. പരിപാടി സ്നേഹപൂർവമായ അന്തരീക്ഷത്തിൽ നടന്നു.
