ടൗൺഷിപ്പ് ഉപ സമിതിയുമായി ട്രേഡ് യൂണിയൻ നേതാക്കൾ ചർച്ച നടത്തി

കൽപ്പറ്റ : എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങളും, എസ്റ്റേറ്റിലെ തേയില ഫാക്ടറി തൊഴിലാളികൾക്ക് തിരിച്ച് ലഭിക്കുന്നതിന് വേണ്ടിയും ബഹുമാന്യരായ കൃഷിവകുപ്പ് മന്ത്രി ടി സിദ്ദീഖിന്റെയും , തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിയുടെയും നേതൃത്വത്തിൽ വിളിച്ചു ചേർത്ത സർക്കാർ ടൗൺഷിപ്പ് ഉപസമിതിയുമായി ട്രേഡ് യൂണിയൻ നേതാക്കൾ ചർച്ച നടത്തി. പുതിയ സർക്കാർ രൂപീകരിച്ചതിനു ശേഷം ആദ്യമായി വിളിച്ചു ചേർത്ത ടൗൺഷിപ്പ് ഉപസമിതി യോഗത്തിൽ മന്ത്രിമാരായ ടി സിദ്ധിഖ്‌, കെഎം ഷാജി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ, ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി, സിഐടിയു ജില്ലാ ട്രഷറർ പി ഗഗാറിൻ,ബി സുരേഷ് ബാബു, എൻ വേണുഗോപാൽ, എൻ ഓ ദേവസ്യ, യാഹ്യ ഖാൻ തലക്കൽ തുടങ്ങിയവർ പങ്കെടുത്തു. തൊഴിലാളികളുടെ വിഷയത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാരം ഉണ്ടാകുമെന്ന് മന്ത്രിമാർ ഉറപ്പു നൽകുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *