വാരാമ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തും ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലും സംയുക്തമായി നടപ്പിലാക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ പ്രോത്സാഹന പദ്ധതിയായ ലെസ്സൺ പ്രൊജക്ടിനു കീഴിൽ കരിയർ ഗൈഡൻസ് മോട്ടിവേഷൻ ക്ലാസുകളുടെ ഉദ്ഘാടനം വാരാമ്പറ്റ ഗവൺമെൻറ് ഹൈസ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
പി.ടി.എ പ്രസിഡൻറ് പി.സി മമ്മൂട്ടി അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ഷൈബു എൻ.കെ, സാജിറ ബീഗം എന്നിവർസംസാരിച്ചു
റിസോഴ്സ് പേഴ്സൺ ദീപു ആൻറണി വിവിധ സെഷനുകൾ നയിച്ചു.
ലെറ്റ്സ് എംപവർ സ്കൂൾ സ്റ്റുഡന്റ്സ് ഓഫ് അവർ നെയ്ബർഹുഡ് എന്ന ലെസ്സൺ പദ്ധതിയ്ക്ക് കീഴിൽ ജില്ലയിലെ മുഴുവൻ പട്ടികജാതി-പട്ടികവർഗ്ഗ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും വിദഗ്ദ്ധരായ റിസോഴ്സ് അംഗങ്ങൾക്ക് കീഴിൽ പരീശീലനം ലഭിക്കും.
