സേവനത്തിന് സല്യൂട്ട്; വയനാട്ടിൽ നിന്ന് 12 പോലീസ് ഉദ്യോഗസ്ഥർ പടിയിറങ്ങുന്നു

കൽപ്പറ്റ :പോലീസ് സേനയിലെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം 2026 മേയ് 31 ന് സര്‍വീസില്‍ നിന്നും 12 പേരാണ് വിരമിക്കുന്നത്. കണ്‍ട്രോള്‍ റൂമിലെ എസ്.ഐ ഷറഫുദ്ദീന്‍ വേങ്ങലത്ത്, എസ്.എം.എസ് യുണിറ്റിലെ എസ്.ഐ ഇ.കെ അബൂബക്കര്‍, ബത്തേരി ട്രാഫിക് യൂണിറ്റിലെ എസ്.ഐമാരായ എം.കെ. സാജു, അനീഷ് കൈതേരി വീട്ടില്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ എസ്.ഐ.മാരായ വി.പി. സാജന്‍, സി. ഗിരീഷ്, സൈബര്‍ പി.എസിലെ എസ്.ഐ പി.എം. പുഷ്പരാജന്‍, ഡി.എച്ച്.ക്യുവിലെ എസ്.ഐ. രാജശേഖരന്‍, ബത്തേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.ടി. സജിവന്‍, മാനന്തവാടി പോലീസ് സ്റ്റേഷനിലെ എസ്.ഐ എ.എം. ആനന്ദന്‍, ഡി.സി.ആര്‍.ബിയിലെ എസ്.ഐ കെ.ബി. മനോഹരന്‍, പനമരം പോലീസ് സ്റ്റേഷനിലെ എസ്.ഐ എ.കെ. പ്രഭാത് എന്നിവരാണ് ദീർഘ കാലത്തെ സേവനത്തിന് ശേഷം പടിയിറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *