കൊല്ലിവയൽ അങ്കണവാടിയിൽ പ്രവേശനോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു

മേപ്പാടി: കോട്ടവയൽ കൊല്ലിവയൽ 24 – ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവവും പഠനം കഴിഞ്ഞവർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഐസിഡിഎസ് സുപ്പർവെസർ ഷീജ പി ജി നിർവഹിച്ചു. എ എൽ എം എസ് സി അംഗങ്ങൾ രക്ഷിതാക്കൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വാഗതമേകുകയും പഠനം പൂർത്തിയാക്കിയവർക്ക് മെമൻ്റോകൾ നൽകി യാത്രയയപ്പും ഒരുക്കി ചടങ്ങിൽ പങ്കെടുത്തവർക്ക് പായസവിതരണവും നടത്തി അങ്കണവാടി ടീച്ചർ രാധാമണി ടി ,ഹെൽപ്പർ ദീപ ടി .കെ , റിട്ടേർഡ് അങ്കണവാടി ടീച്ചർ സരോജിനി, എ എൽ എം എസ് സി അംഗങ്ങൾ തുടങ്ങിയർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *