കല്‍പറ്റ: വയനാടിന് യു ഡി എഫ് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് റെവന്യമന്ത്രി എ പി അനില്‍കുമാര്‍. ഡി സി സി ഒരുക്കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. വയനാടിനെ സംബന്ധിച്ച നിരവധിയായ കാര്യങ്ങളാണുള്ളത്. അതിനെല്ലാം പരിഹാരം കാണുകയെന്നതാണ് പ്രധാനം. വയനാടിന്റെ വികസനത്തില്‍ എല്ലാവിധ സഹായവുമുണ്ടാകും. മുന്‍കാലങ്ങളില്‍ നിരവധി കാര്യങ്ങളില്‍ ജില്ലക്ക് ലഭിക്കാതെ പോയ പരിഗണന ഈ സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാടിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കും: എ പി അനില്‍കുമാർ
