പരിസ്ഥിതി ദിനാഘോഷത്തിൽ ശ്രദ്ധേയമായി എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി

കൽപ്പറ്റ :ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി “പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കാലാവസ്ഥയ്ക്ക് വേണ്ടി,നമ്മുടെ ഭാവിക്ക് വേണ്ടി”എന്ന പ്രമേയത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി സെമിനാറുകളും തൈകളുടെ വിതരണവും സംഘടിപ്പിച്ചു. മേപ്പാടി പഞ്ചായത്തിലെ നെല്ലിമുണ്ടയിൽ വാർഡ് മെമ്പർ സുനീറ റാഫി,നെടുമ്പാലയിൽ അഞ്ജലി ഗ്രന്ഥശാലയുമായി സംയുക്തമായി സംഘടിപ്പിച്ച പരിപാടി വാർഡ് മെമ്പർ രുഗ്മിണി കെ.സി, മൂപ്പൈനാട് പഞ്ചായത്തിൽ കെ എസ് എസ് വനിതാ വിങ്ങുമായി സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് മെമ്പർ ഷഹർബൻ സൈതലവി,മുള്ളൻകൊല്ലി പഞ്ചായത്തിൽ എയിംസ്‌വേ യൂണിറ്റ് പ്രസിഡണ്ട് പിപി ഡോൺ ബോസ്കോ, പൂതാടി പഞ്ചായത്തിൽ ബ്ലോക്ക് മെമ്പർ ബിനു ജേകപ്, വാർഡ് മെമ്പർ നിശിത, പ്രസാദ്, മീനങ്ങാടി പഞ്ചായത്തിൽ വാർഡ് മെമ്പർ പികെ ഫൈസൽ, മിനി സാജു, ഷമീർ കെ, നുസ്രത്ത് കെപി, സാലി എന്നിവർ വിവിധ സ്ഥലങ്ങളിൽ ഉദ്ഘാടനം നിർവഹിച്ചു. എയിംസ് വേ ഡെവലപ്മെൻ്റ് സൊസൈറ്റി പ്രസിഡണ്ട് സന്ദീപ് സെബാസ്റ്റ്യൻ, സെക്രട്ടറി ഷമീൽ പി കെ, ട്രഷറർ ജസീം സി,ഷെരീഫ് മേപ്പാടി, എയിംസ്‌വേ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ സുപ്രിയ സുരേന്ദ്രൻ, കേര പദ്ധതി പൂതാടി കോർഡിനേറ്റർ സൂര്യ,ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ അഗ്രികൾച്ചറൽ എക്‌സ്‌പെർട്ട് ഗായത്രി എന്നിവർ കൃഷി രീതിയെ കുറിച്ചും, സർക്കാർ പദ്ധതികളെ കുറിച്ചും വിഷയാവതരണം നടത്തി. വിവിധ സ്ഥലങ്ങളിലായി കർഷകർക്കും പൊതുജനങ്ങൾക്കും തൈകൾ വിതരണം ചെയ്തു. യൂണിറ്റ് ഭാരവാഹികൾ ആയ ഷബീർ ചങ്ങനക്കാട്ടിൽ മീനങ്ങാടി,ആനന്ദവല്ലി, ധന്യ പൂതാടി, സുജിഷ സരീഷ്, ആയിശ നഗീബ് മൂപ്പൈനാട്, ജയപ്രഭ, തോമസ് മുള്ളൻകൊല്ലി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *