ബിർസ മുണ്ട അൺ സങ്‌ ഹീറോ അവാർഡ് നേടി സുകു കണ്ടാമല.

പുൽപ്പള്ളി : തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി വി ഡി സതീശൻ ജൻ ജാതീയ ഗരിമ ഉത്സവ് 20026 ഉദ്ഘാടനം ചെയ്തു.

 

കെ എ തുളസി ( പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ) അധ്യക്ഷ സ്ഥാനം വഹിച്ച ചടങ്ങിലാണ് അവാർഡ് ലഭിച്ചത് .

 

 

 

മുള്ളുക്കുറുമ ഗോത്ര നൃത്ത പാരമ്പര്യവും ശാസ്ത്രീയ നൃത്തരൂപങ്ങളും ഒരുപോലെ നെഞ്ചിലേറ്റി, അവ വരും തലമുറകൾക്ക് പകർന്നുനൽകാൻ തന്റെ ജീവിതം സമർപ്പിച്ച കലാകാരനും നൃത്താധ്യാപകനുമാണ് സുകു കെ.എസ്.

 

പുൽപ്പള്ളി, വേലിയമ്പം

കണ്ടമല ഗോത്രഗ്രാമത്തിലെ മുള്ളുക്കുറുമ സമുദായത്തിൽ നിന്നുള്ള പ്രമുഖ ഗോത്ര-ശാസ്ത്രീയ നർത്തകനാണ് സുകു .

 

ചെറുപ്രായത്തിൽ തന്നെ നൃത്തത്തിൽ അസാധാരണമായ കഴിവ് പ്രകടിപ്പിച്ച അദ്ദേഹം, മുള്ളുക്കുറുമ ഗോത്രത്തിന്റെ തനത് നൃത്തരൂപങ്ങളായ ചവിട്ടുകളി, തറക്കളി പൂർവ്വികരിൽ നിന്ന് ശാസ്ത്രീയമായി അഭ്യസിച്ചു.

 

വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയും, പരിശീലനത്തിലൂടെയും ആ കലാരൂപത്തെ അദ്ദേഹം പരിപൂർണ്ണതയിലെത്തിക്കുകയും, ഗ്രാമത്തിലെ മുതിർന്ന ഗുരുനാഥന്മാരിൽ നിന്ന് മുള്ളുക്കുറുമ ഗോത്രപ്പാട്ടുകളും, മുതിർന്ന സ്ത്രീകളിൽ നിന്ന് പൂശാരിക്കളിയുടെ പാഠങ്ങളും സ്വായത്തമാക്കി.

 

 

നൃത്തമാണ് തന്റെ ജീവിതവഴിയെന്ന് തിരിച്ചറിഞ്ഞ സുകു, പൂർണ്ണമായും അതിൽ മുഴുകി ജീവിച്ചു. ഗോത്ര നൃത്തങ്ങളിൽ മാത്രമല്ല, ശാസ്ത്രീയ നൃത്തരൂപങ്ങളിലും തനിക്ക് താല്പര്യമുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തെ മോഹിനിയാട്ടം പഠിക്കാൻ പ്രേരിപ്പിച്ചു. എസ്.എസ്.എൽ.സി വിദ്യാഭ്യാസത്തിന് ശേഷം മോഹിനിയാട്ടത്തിൽ ഡിപ്ലോമ നേടിയ അദ്ദേഹം, പ്രമുഖ ഗുരുക്കന്മാരിൽ നിന്ന് ഭരതനാട്യത്തിലും പരിശീലനം നേടി.

കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി നൃത്ത മേഖലയിൽ അധ്യാപകനായും, കലാകാരനായും അദ്ദേഹം സേവനമനുഷ്ഠിച്ചുവരുന്നു.

 

*> ഗോത്ര നൃത്തരൂപങ്ങളും ശാസ്ത്രീ നൃത്തകലകളും ഒരേപോലെ കൈകാര്യം ചെയ്യുന്ന അപൂർവ്വം കലാകാരന്മാരിൽ ഒരാളാണ് സുകു കെ.എസ് കണ്ടമല .

 

മികച്ച ഭരതനാട്യം നർത്തകനുള്ള *2025-ലെ കിർത്താഡ്സ് ബോയ്ഗാവ സംസ്ഥാന പുരസ്കാരം**സുകുവിന് ലഭിച്ചിട്ടുണ്ട്.

 

പുൽപ്പള്ളി, നൂപുര നൃത്ത വിദ്യാലയത്തിലെ അധ്യാപകനായി ആയിരത്തോളം കുട്ടികൾക്ക് നിരവധി വേദികളിൽ ഗോത്ര നൃത്തങ്ങളും, ശാസ്ത്രീയ നൃത്തങ്ങളും, പഠിപ്പിച്ചും അവതരിപ്പിച്ചു ജൈ ത്രയാത്ര തുടരുന്നു.

 

നൃത്ത പഠനവും പരിശീലനവും ഇപ്പോഴും തുടരുന്ന സുകു, വയനാട് മേഖലയിൽ ശാസ്ത്രീയ നൃത്തരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഏക ഗോത്രവർഗ്ഗ നൃത്താധ്യാപകനാണ്.

 

ഗോത്ര പാരമ്പര്യവും , ശാസ്ത്രീയ കലാരൂപങ്ങളും കോർത്തിണക്കിക്കൊണ്ടുപോകുന്ന കലാകാരനാണ് സുകു കെ.എസ്.

 

തന്റെ സമുദായത്തിന്റെ പരമ്പരാഗത അറിവുകളും കലാരൂപങ്ങളും ജീവിതാനുഭവങ്ങളും സാമൂഹിക ബോധവും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ ക്കും,ഗോത്രവർഗ്ഗ സമൂഹങ്ങളുടെ സ്വത്വവും, പൈതൃകവും വരും തലമുറകളിലേക്ക് പകരാൻ അഹോരാത്രം നടത്തുന്ന പരിശ്രമങ്ങൾക്കുമാണ്

ബിർസാ മുണ്ട അൺ സങ്ങ് ഹീറോ അവാർഡിന് സുകുവിനെ തിരഞ്ഞെടുത്തത് .

 

ഭാര്യ ധന്യയും മകൾ പാർവണയും പ്രോത്സാഹനമായി ഒപ്പം തന്നെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *