പടിഞ്ഞാറത്തറ ടൗൺ സൗന്ദര്യവൽക്കരിക്കാൻ പഞ്ചായത്ത് ഭരണസമിതി ഒരുങ്ങുന്നു

പടിഞ്ഞാറത്തറ : അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദിനേന നൂറുകണക്കിന് വിനോദസഞ്ചാരികൾ ഉൾപ്പെടെ എത്തിച്ചേരുന്ന പടിഞ്ഞാറത്തറ ടൗൺ നവീകരിച്ച് സൗന്ദര്യവൽക്കരിക്കാൻ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടപടികൾ തുടങ്ങി.പടിഞ്ഞാറത്തറ ടൗണിന്റെ ഇരുഭാഗത്തുമുള്ള ഡ്രൈനേജ് പുനക്രമീകരിച്ച് സ്ലാബും ടൈലുകളും മാറ്റി വീതി കൂട്ടേണ്ടിടത്ത് വീതികൂട്ടി കൈവരികൾ സ്ഥാപിച്ചു അതിനുമുകളിൽ ഫ്ലവറുകൾ വെച്ച്ടൗൺ സൗന്ദര്യവൽക്കരിക്കും.ഫോക്കസ് ക്ലിനിക്ക് മുതൽ എയുപി സ്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് സിംഗിൾ വാം ലൈറ്റുകൾ സ്ഥാപിക്കും.ആവശ്യമായ സൈൻ ബോർഡുകളും ട്രാഫിക് പരിഷ്കരണവും ഏർപ്പെടുത്തും.പടിഞ്ഞാറത്തറ ടൗൺ ക്ലീൻ സിറ്റിയും ഗ്രീൻ സിറ്റിയും ആക്കി നവീകരിക്കും.പടിഞ്ഞാറത്തറ ടൗണിൽ എത്തുന്ന വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ ടൗൺ ബസ്റ്റാൻഡ് സൗന്ദര്യവൽക്കരിക്കും.ബസ് സ്റ്റാൻഡിലെ നിലവിലുള്ള ടോയ്ലറ്റ് ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവപുനർ ക്രമീകരിച്ച് മനോഹരമാക്കു o .ഇത്തരം വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ടുകൾ മേൽവകുപ്പുകളിൽ നിന്നും ലഭ്യമാക്കുന്നതിന് വേണ്ടിയിട്ടുള്ള നടപടികൾ സ്വീകരിക്കും.പടിഞ്ഞാറത്തറ ടൗണിലെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും വ്യാപാരികളുടെയും യോഗം ചേർന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മയുടെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിൽഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സാജിതാ നൗഷാദ്.അമ്പിളി.ജനപ്രതിനിധികളായഎംപി നൗഷാദ്.മുഹമ്മദ് ഷിബുകരിപ്പാൽ. പോള .സൂറ പാലോളി .സൗമ്യ റിനീഷ്.രമ്യ.ശാന്ത.രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ മുഹമ്മദ് ബഷീർ.പി കെ വർഗീസ്.അനിൽകുമാർ NT.എംപി ഷംസുദ്ദീൻ .രാജൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *