പരിസ്ഥിതി ക്വിസ് നടത്തി

വടുവന്‍ചാല്‍: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വൈഎംസിഎ യൂണിറ്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതി ക്വിസ് സംഘടിപ്പിച്ചു. വിജയികള്‍ക്ക് കാഷ് അവാര്‍ഡും മെമെന്റോയും നല്‍കി. നെടുങ്കരണ സിഎംഎസ് സ്‌കൂളിലും ചിത്രഗരി എല്‍പി സ്‌കൂളിലും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നെടുങ്കരണയില്‍ വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് സജി മാത്യു പഠനോപകരണങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി. സെക്രട്ടറി കെ.എം. ജോസ് പ്രസംഗിച്ചു. ട്രഷറര്‍ സാജന്‍ മാത്യു, മോഹന്‍, ജയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ ഗ്ലാഡ്‌സണ്‍ സ്വാഗതവും സ്റ്റാഫ് പ്രതിനിധി എം. രജീഷ് നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *