കുടുംബശ്രീ പൊതുസഭയും വിമുക്തി മിഷൻ ലഹരിവിരുദ്ധ സെമിനാറും നടത്തി.

എടക്കൽ: കുടുംബശ്രീ എ.ഡി.എസ്. പൊതുസഭയോടനുബന്ധിച്ച് എ.ഡി.എസ്, സി.ഡി.എസ്,കുടുംബശ്രീ അംഗങ്ങൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എടക്കൽ ഗവ.യു.പി.സ്‌കൂളിൽ നടന്ന പരിപാടിയിൽ, എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം “ബോധപൂർവം:- ലഹരിക്കെതിരെ ജാഗ്രതയോടെ കുടുംബങ്ങൾ” എന്ന വിഷയത്തിൽ സെമിനാറും ചർച്ചയും നയിച്ചു. ലഹരിയെന്ന വിപത്തിനെ കുടുംബങ്ങളിൽ നിന്ന് തന്നെ പ്രതിരോധിക്കാൻ സ്ത്രീശക്തിക്ക് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബ്ലോക്ക് മെമ്പർ യശോദ ബാലകൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. എ.ഡി.എസ്.പ്രസിഡൻ്റ് മിനി ജോഷി അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ഡി.എസ്.എക്സിക്യൂട്ടീവ് അംഗം ധന്യ സുമേഷ് സ്വാഗതം ആശംസിച്ചു.

 

ചടങ്ങിൽ പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രതിഭകളെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയും, എൽ.എസ്.എസ്. സ്കോളർഷിപ്പ് കരസ്ഥമാക്കിയ കുട്ടികളെയും അനുമോദിക്കുകയും ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു.

 

വാർഡ് മെമ്പർ ഷീന ഷാജി, സി.ഡി.എസ്. ചെയർപേഴ്സൺ ഇ.സി.സുഷമ പ്രതീപ്, സി.ഡി.എസ്.അംഗം ഗീത സത്യനാഥൻ,ഷിഭില ഖാദർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എ.ഡി.എസ്.എക്സിക്യൂട്ടീവ് അംഗം സൂര്യ സജിത് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. എ.ഡി.എസ്,സി.ഡി.എസ് ഭാരവാഹികളും നിരവധി കുടുംബശ്രീ അംഗങ്ങളും പൊതുസഭയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *