പുൽപള്ളി: എയിംസ് വേ ഡെവലപ്മെൻ്റ് സൊസൈറ്റി പുൽപള്ളിയും ഹാൻഡിൻ ഹാൻഡ് ഇന്ത്യയും സംയുക്തമായി പുൽപള്ളി കരിമം അങ്കണവാടിയിൽ വച്ച് കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു. എഴുപതോളം കാപ്പി കർഷകർ പങ്കെടുത്ത സെമിനാർ പതിനഞ്ചാം വാർഡ് മെമ്പർ അരുൺ കെ കെ ഉദ്ഘാടനം ചെയ്തു. ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ അഗ്രികൾച്ചറൽ എക്സ്പേർട്ട് ഗായത്രി വിഷയാവതരണം നടത്തി.എയിംസ് വേ നാഷണൽ വൈസ് പ്രസിഡൻറ് ജോണി കെ വി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എയിംസ് വേ ഡെവലപ്മെൻ്റ് സൊസൈറ്റി പുൽപള്ളി പ്രസിഡൻറ് ജോയ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഞ്ചു ശ്രീജിത്ത്, ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ ഫീൽഡ് കോഡിനേറ്റർ ഷാരോൺ, കുര്യൻ ജോസ് എന്നിവർ സംസാരിച്ചു. യോഗത്തിൽ പങ്കെടുത്തവർക്ക് തൈകൾ വിതരണം ചെയ്തു.
കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു
