കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളിലുള്ള കുട്ടികള്‍ക്ക് പ്രിയങ്ക ഗാന്ധി എംപി പഠനോപകരണങ്ങള്‍ ലഭ്യമാക്കി. ബാഗ്, കുട, നോട്ട് പുസ്തകങ്ങള്‍, പാദരക്ഷകള്‍ ഉള്‍പ്പടെ 21 ഇനം സാധനങ്ങളടങ്ങിയകിറ്റുകളാണ് വിതരണത്തിന് എത്തിച്ചത്. ജില്ലാതല വിതരണോദ്ഘാടനം എംപി ഓഫീസില്‍ കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിച്ചു. ഉഷ വിജയന് എംഎല്‍എ, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എം.ജി. ഗീത എം.ജി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കാര്‍ത്തിക അന്ന തോമസ്, പ്രൊട്ടക്ഷന്‍ ഓഫീസര്‍ മജേഷ് രാമന്, ലീഗല്‍ കം പ്രബേഷന്‍ ഓഫീസര്‍ നിഖില്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എച്ച്.ബി. പ്രദീപ്, നിയോജകമണ്ഡലം കണ്‍വീനര്‍ പി.പി. ആലി തുടങ്ങിയവര്‍ പങ്കെടുത്തു.
