വയനാടിൻ്റെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണും: മന്ത്രി ടി.സിദ്ദീഖ്

കൽപ്പറ്റ: ചുരത്തിലെ യാത്രാക്ലേശത്തിന് ധ്രുതഗതിയിൽ പരിഹാരങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമ്മാണം വേഗത്തിലാക്കും. ചിപ്പിലിത്തോട് ബദൽ റോഡ്, പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ പാത എന്നിവ സാധ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ടി.യു. ടവറിൽ നടന്ന റീസ്റ്റോറ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ അടിയന്തരപ്രാധാന്യത്തോടെ മെച്ചപ്പെടുത്തുമെന്നും കൽപ്പറ്റ ജനറൽ ആശുപത്രി എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിൽ അത്യാധുനിക സൗകര്യങ്ങളോടെ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. വയനാടിൻ്റെ സമഗ്ര വികസനം ലക്ഷ്യമാക്കി മുസ്‌ലിം ജമാഅത്ത് മന്ത്രിക്ക് നിവേദനം നൽകി. കെ.ഒ. അഹമ്മദ് കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. എസ്.ശറഫുദ്ദീൻ, അലി മുസ്ലിയാർ വെട്ടത്തൂർ, ബഷീർ സഅദി, ബഷീർ കുഴിനിലം, കെ.കെ. മുഹമ്മദലി ഫൈസി, കെ.എസ്. മുഹമ്മദ് സഖാഫി, ലത്വീഫ് കാക്കവയൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *