കൽപറ്റ: കുടുംബശ്രീ ജില്ല മിഷനിൽ ജില്ലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ വികസനത്തിനായി നൽകിയ ഫണ്ടിൽ ക്രമക്കേട് കാണിച്ചതിനെ തുടർന്ന് നടപ ടിയെടുത്ത ജീവനക്കാരുടെ മേൽനോട്ടത്തിൽ നടന്ന മുഴുവൻ പ്രവർത്തനങ്ങളും പരിശോധിക്കണമെന്നും വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.ആദിവാസി വികസന ഫണ്ടിൽ നിന്നും ലക്ഷങ്ങളാണ് തട്ടിയെടുത്തത്.
കുടുംബശ്രീ ജില്ല മിഷൻ്റെ നേതൃത്വത്തിലാണ് മുണ്ടക്കൈ ദൂരന്തബാധിതർക്ക് വേണ്ടിയുള്ള മൈക്രോ പദ്ധതിയും നടപ്പിലാക്കിയിട്ടുള്ളത്. ദുരന്തബാധിതരിൽ പലർ ക്കും അവർ അപേക്ഷിച്ചിട്ടുള്ള പദ്ധതിയോ ആവശ്യമായ തുകയോ നൽകിയിട്ടില്ലെന്ന പരാതി ഉയർന്നുവന്നിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് നടപടിചെടുക്കപ്പെട്ട ജീവനക്കാർ തന്നെയാണ് മൈക്രോ പദ്ധതി നടത്തിപ്പിലും മൂന്നിലുണ്ടായിരുന്നത്. വയ നാട് പുനരധിവാസ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ വകമാറ്റി തിരുവനന്തപുരത്തെ ഓഫീ സിലേക്ക് ലാപ്ടോപ്പും അനുബനധ ഉപകരണങ്ങളും വാങ്ങിച്ചതടക്കമുള്ള വാർത്തക ളും ഇപ്പോൾ പുറത്തുവരുന്നുണ്ട്.
ഈയൊരു പശ്ചാതലത്തിൽ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ നടന്ന കഴിഞ്ഞ വർ ഷങ്ങളിലെ പ്രവർത്തനങ്ങളിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരായവർക്കെതിര മാതൃക ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് ഫൈനൽ പി.എച്ച്. ജനറൽ സെക്രട്ടറി ഇബ്രാഹിം അമ്പലവയൽ, ട്രഷറർ സക്കീർ ഹുസൈൻ, മുണ്ടക്കൈ ദുരന്തബാധിതൻ റാഷിദ് എന്നിവർ പങ്കെടുത്തു.
