പഞ്ചഗുസ്തി മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ ജോഷി ക്രിസ്റ്റിയെ വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആദരിച്ചു.

കല്‍പ്പറ്റ: ഗോവയില്‍ നടന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ വൈത്തിരി സ്വദേശി ജോഷി ക്രിസ്റ്റിയെ വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആദരിച്ചു. ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് ജോണി പാറ്റാനി പൊന്നാട അണിയിച്ചു. ഫാ.വര്‍ഗീസ് മറ്റമന, ഒ.എ. വീരേന്ദ്രകുമാര്‍, ഇ.പി. മോഹന്‍ദാസ്, അബ്ദുള്‍ മനാഫ്, കെ.എ. വര്‍ഗീസ്, ജോസഫ് കപ്യാരുമല, മോഹനന്‍ ചന്ദ്രഗിരി, ഡോ.വി.ജെ. സെബാസ്റ്റ്യന്‍, പ്രിയേഷ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *