ശ്രേയസ് വാർഷിക പൊതുയോഗവും, എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.

കാര്യമ്പാടി യൂണിറ്റിന്റെ വാർഷിക പൊതുയോഗവും, എസ്.എസ്.എൽ സി.,പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും മുട്ടിൽ ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിഷിദ് കെ. വി.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ. ജോൺ ചരുവിള അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനാചരണം മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ ഉത്ഘാടനം ചെയ്തു.ഫലവൃക്ഷ തൈ ഇടവക ട്രസ്റ്റി ജോൺ ഏറ്റുവാങ്ങി. വാർഷിക റിപ്പോർട്ട് “സ്പർശം” മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.പ്രകാശനം ചെയ്തു.എസ്.എസ്.എൽ. സി.,പ്ലസ് ടു വിജയികളെ മെമെന്റോ നൽകി ആദരിച്ചു.ടി.ഒ.പൗലോസ്,ലെയോണ ബിജു,പി.പി.സ്കറിയ എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *