കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ [കെ.എസ്.എസ്. പി. എ] ഏകദിന ശില്പശാല സംഘടിപ്പിച്ചു.

കല്‍പ്പറ്റ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ്അസോസിയേഷന്‍ കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് കെ .എല്‍ . തോമസിന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.വനജ ഉദ്ഘാടനം ചെയ്തു. ശില്പശാലയുടെ ഉദ്ദേശ്യ ങ്ങളും ലക്ഷ്യങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംസ്ഥാന സെക്രട്ടറി രവീന്ദ്രന്‍ കൊയ്യോടന്‍ സെമിനാര്‍ നയിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വനിതകളുടെ പങ്ക് എന്ന വിഷയം വനിതാ ഫോറം സംസ്ഥാന കമ്മിറ്റി അംഗം കെ .എം . ആലീസ് അവതരിപ്പിച്ചു. മെമ്പര്‍ഷിപ്പ് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്ന വിഷയം ജില്ലാ പ്രസിഡണ്ട് ടി എം ജോസും, നിയോജകമണ്ഡലം കമ്മിറ്റികളുടെ പ്രവര്‍ത്തനവും ഏകോപനവും എന്ന വിഷയം ജില്ലാ സെക്രട്ടറി ജോര്‍ജ് എന്‍ ഡി ,യും കമ്മറ്റികളുടെ സാമ്പത്തിക നടപടിക്രമങ്ങള്‍ എന്ന വിഷയം ജില്ലാ ട്രഷറര്‍ എന്‍ കെ പുഷ്പലതയും അവതരിപ്പിച്ചു. പൊതു ചര്‍ച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറിയേറ്റംഗം എ . കെ . സുധാകരന്‍ മറുപടി പറഞ്ഞു .സെക്രട്ടറിയേറ്റ് അംഗങ്ങളായ പി .കെ . വി പിനചന്ദ്രന്‍ , ഇ . ടി . സെബാസ്റ്റ്യന്‍,സംസ്ഥാന കമ്മിറ്റി അംഗം വേണുഗോപാല്‍ എം.കീഴ്‌ശേരി വനിതാ ഫോറം സംസ്ഥാന കമ്മിറ്റി അംഗം ജി.വിജയമ്മ, സ്പാര്‍ക്ക് ജില്ലാ ചെയര്‍മാന്‍ ടി. ഓ. റെയ്മണ്‍,വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ഓമന പി. സെക്രട്ടറി ടി.മൈമൂന വി രാമനുണ്ണി , ടി.വി. കുര്യാക്കോസ്, കെ ശശികുമാര്‍, ആര്‍ .പി . നളിനി ,കെ .സുബ്രഹ്മണ്യന്‍ , ലില്ലിക്കുട്ടി എം.എ,രമണി .എം , രമേശന്‍ മാണിക്യന്‍, കെ. എ. ജോസഫ്, തോമസ് റാത്ത പ്പള്ളില്‍ ,ജോര്‍ജ്. എം , കാസിം ടി, എ.വി പൗലോസ്, ടി സോമനാഥന്‍, ജോസ് പിയൂസ്, ടി. സതീഷ് കുമാര്‍, സ്റ്റീഫന്‍ കെ, ഹംസ .പി , ടി. ഓ. ഉലഹന്നാന്‍്, ശകുന്തള ഷണ്‍മുഖന്‍ എന്നിവര്‍ പ്രസംഗിച്ചു. നിയോജകമണ്ഡലം സെക്രട്ടറി കെ.സുരേന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ അബു ഏല്യാസ് നന്ദിയും പറഞ്ഞു. സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ കലാപരിപാടികളും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *