കെഎസ്‍ആര്‍ടിസി ഓർഡിനറി ബസ്സുകളിൽ സ്ത്രീ സൗജന്യ യാത്ര ജൂണ്‍ 15 മുതൽ

തിരുവനന്തപുരം: ജൂണ്‍ 15 മുതല്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും കെഎസ്‌ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പ്രിയദർശിനി എന്ന പേരിലാകും പദ്ധതി അറിയപ്പെടുക. ഓർഡിനറി ബസുകളിലാവും ആദ്യം നടപ്പാക്കുക. പ്രതിമാസം 70 കോടിയോളം ബാധ്യത വരും. ഇത് സർക്കാർ നല്‍കും.

800 കോടി രൂപ കെഎസ്‌ആര്‍ടിസിക്ക് ഒരു വർഷം അധികം കൊടുക്കേണ്ടിവരും. നിലവില്‍ സ്വകാര്യ ബസുകള്‍ വാടകക്ക് എടുക്കാൻ ഉദ്ദേശിക്കുന്നില്ല. മലബാർ മേഖലയിലേക്ക് കൂടുതല്‍ ബസുകള്‍ അനുവദിക്കുന്നത് പഠിക്കുമെന്നും മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

‘ഓർഡിനറി ബസിലാണ് ആദ്യം സൗജന്യയാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. മാസം 65 മുതല്‍ 75 കോടിയോളം രൂപയുടെ ബാദ്ധ്യത സർക്കാരിന് വരും. വർഷത്തില്‍ 800 കോടിരൂപയോളം കെഎസ്‌ആർടിസിക്ക് വരുമാനകുറവ് വരും. ഇപ്പോള്‍ ഒരു വർഷം 1500 കോടി രൂപ സർക്കാർ കെഎസ്‌ആർടിസിക്ക് നല്‍കുന്നുണ്ട്. അതിനൊപ്പം ഇതും നല്‍കും.

അതും സർക്കാർ നല്‍കും. വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് സൗജന്യയാത്ര അനുവദിക്കുക. കെഎസ്‌ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തും. ആദ്യം ഘട്ടമെന്ന രീതിയിലാണ് ഓർഡിനറിയില്‍ സൗജന്യയാത്ര നല്‍കുന്നത്. കെഎസ്‌ആർടിസിയുടെ നിലമെച്ചപ്പെടുത്തിയിട്ട് രണ്ടാം ഘട്ടത്തെക്കുറിച്ച്‌ ആലോചിക്കും. സ്വന്തമായി വരുമാനം ഉണ്ടാക്കാൻ കെഎസ്‌ആർടിസിയെ പ്രോത്സാഹിപ്പിക്കും. ഓർഡിനറി ബസുകളില്‍ പദ്ധതി നടപ്പിലാക്കിയശേഷം ഇതിന്റെ പ്രവർത്തനം വിലയിരുത്തും. ശേഷമായിരിക്കും മറ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക. ഓർഡനറി ബസുകള്‍ കുറവുള്ള മലബാർ മേഖലയിലെ പ്രശ്നങ്ങള്‍ സർക്കാർ പഠിച്ച്‌ തുടർനടപടികള്‍ സ്വീകരിക്കും”- മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *