കേരള അയൺ ഫാബ്രിക്കേഷൻ ആൻ്റ് എൻഞ്ചിനീയറിങ് യൂണിറ്റ് അസോസിയേഷൻ കളക്ട്രേറ്റ് ധർണ നടത്തി

കൽപറ്റ: കേരളത്തിലെ ചെറുകിട വെൽഡിങ് സ്ഥാപനങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് സർക്കാർ ഇടപെടണമെന്നാവശ്യപെട്ടും അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കുന്ന ന്നതിനുമായി വയനാട് ജില്ലാ കലക്ടറേറ്റ് പടിക്കൽ ധർണ സംഘടിപ്പിച്ചു. ധർണ കേരള അയൺ ഫാബ്രിക്കേഷൻ ആൻ്റ് എൻഞ്ചിനീയറിങ് യൂണിറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് സി.എം. അബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഗിരീഷ് പി.സി അധ്യക്ഷനായി. ജില്ല സെക്രട്ടറി മുഹമ്മദ് ആഷിഖ് സ്വാഗതവും ജോൺസൻ കാവുംമന്ദം നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി മാത്യൂസ്, സംസ്ഥാന കമ്മിറ്റി അംഗം മനോജ് ജെ.എം.ജെ , ജി.ഗോപകുമാർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

 

അസംസ്കൃത വസ്തുവായ ഉരുക്ക് ഉൽപന്നങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം തടയുക, സിഡ്കോ വഴി ന്യായ വിലയിൽ ലഭ്യമാക്കുക, വൈദ്യുതി വില വർദ്ധനവിൽ നിന്നും വെൽഡിങ്ങ് സ്ഥാപനങ്ങളെ ഒഴിവാക്കുക, വെൽഡിങ്ങ് സ്ഥാപന ഉടമകൾക്കും തൊഴിലാളിക്കും ഇൻഷുറൻസും ക്ഷേമനിധിയും ഉറപ്പ് വരുത്തുക, ഗവൺമെൻ്റ് തലത്തിലെ വെൽഡിങ്ങ് ജോലികൾ ലൈസൻസുള്ള വെൽഡിങ്ങ് സ്ഥാപനങ്ങൾക്ക് നൽകുക, ആധുനിക യന്ത്ര സാമഗ്രികളിൽ പരിശീലനം നൽകുകയും അവ വാങ്ങുന്നതിന്നായി സബ്സിഡിയും ഉറപ്പ് വരുത്തുക, വെൽഡിങ്ങ് വർക്കിനാവശ്യമായ ഇലക്ട്രിസിറ്റി പെർമിഷൻ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് മാത്രം നൽകുക എന്നീ ആവശ്യങ്ങളാണ് സമരത്തിൽ ഉയർത്തിയത്. ആവശ്യങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽപെടുത്താനായി ജില്ലാ കലക്ടർക്ക് നിവേദനവും നൽകിയതായി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *