സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള ഈ വർഷത്തെ പഠനോപകരണ വിതരണ പരിപാടി മടക്കിമല GLP സ്കൂളിലെ കുട്ടികൾക്ക് നോട്ടു ബുക്കുകൾ നൽകി സമാപിച്ചു.വർഷങ്ങളായി ജില്ലയിലെ വിവിധ സ്കൂളിൽ നോട്ട് ബുക്കുകൾ, പേനകൾ, പെൻസിലുകൾ,ലഞ്ച് ബോക്സ്,ബാഗ്, കുടകൾ,ജോമേട്രിക് ബോക്സുകൾ എന്നിവ ഈ കൂട്ടായ്മയിലൂടെ വിതരണം ചെയ്തിട്ടുണ്ട്.ഈ വർഷം 2000 ത്തോളം കുട്ടികളെ പരിപാടിയിൽ ഉൾപെടുത്തിയിരുന്നു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് സംഘാടകരായ രമ്യ കൃഷ്ണൻ, ശ്രീലേഷ്, രാഹുൽ, അമൃത, വിവേക് ബത്തേരി ,മിഥുൻ മീനങ്ങാടി എന്നിവർ അറിയിച്ചു.
പഠനോപകരണ വിതരണ പരിപാടി സമാപിച്ചു
