പടിഞ്ഞാറത്തറ: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രകൃതി ദുരന്തങ്ങളും പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കംഉൾപ്പെടെ സംഭവിക്കുമ്പോൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഇ ആർ ടി അംഗങ്ങളുടെ യൂണിറ്റ് രൂപീകരിച്ചു. കാലവർഷം ശക്തമാകുന്നതോടെ ഉണ്ടാകുന്ന പ്രതിസന്ധികൾ മറികടക്കുന്നതിന് വേണ്ടിയും.അടിയന്തിര ഘട്ടങ്ങളിൽ ആളുകൾക്ക് സഹായം എത്തിക്കുന്നതിനും .വേണ്ടേ രൂപീകരിച്ചിട്ടുള്ള സ്വയം സന്നദ്ധ സേവന സംഘമാണ് എമർജൻസി റെസ്പോൺസ് ടീം എന്ന പേരിൽ അറിയപ്പെടുന്നഏതാണ്ട് 75 ഓളം വരുന്ന സേവന സന്നദ്ധ സേന അംഗങ്ങൾക്ക് ഉള്ള ട്രെയിനിങ്ങുംഇവർക്കുള്ള ഐഡൻറിറ്റി കാർഡ് വിതരണവും.യൂണിഫോം വിതരണവും.രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങളുടെ വിതരണവുംപടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വച്ച് നടത്തിയ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ അധ്യക്ഷതവഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയന്‍ സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാകേഷ് .സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി.മെമ്പർമാരായശ്രീജിത്ത്.സുഹറ പാലോളി .ശാന്ത.ബീന.രമ്യ.തുടങ്ങിയവർ സംബന്ധിച്ചു .ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഇ ആർ ടി അംഗങ്ങൾക്ക്ഉപകരണങ്ങൾ വിതരണം ചെയ്തു
