വയനാട് ജില്ലാ പോലീസ് മേധാവിയായി ദേവ് മനോഹർ ഐ.പി.എസ്. നിയമിതനായി

കൽപ്പറ്റ: വയനാട് ജില്ലയുടെ പുതിയ ജില്ലാ പോലീസ് മേധാവിയായി

(എസ്.പി) ദേവ മനോഹർ ഐ.പി.എസ്. നിയമിതനായി. വയനാടിന്റെ അമ്പതാമത്തെ പോലീസ് മേധാവിയായാണ് ദേവമനോഹർ ചുമതലയേൽ ക്കുന്നത്. നിലവിലെ പോലീസ് മേധാവി അരുൺ കെ. പവിത്രന് പകരമാണ് ഇദ്ദേഹം വയനാട്ടിൽ ചുമതലയേൽക്കുക. സംസ്ഥാനത്തെ പോലീസ് തലപ്പത്തെ പൊതുസ്ഥലംമാറ്റത്തിൻ്റെയും പുനഃസംഘടന യുടെയും ഭാഗമായാണ് പുതിയ നിയമനം. അഡി.എക്സൈസ് കമ്മീ ഷണറായി സേവനമനുഷ്‌ഠിച്ച ശേഷമാണ് ദേവ മനോഹർ വയനാട്ടിലേക്ക് എത്തുന്നത്. മികച്ച കവിയും, സാഹിത്യകാരനും കൂടിയാണ് ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *