മാനന്തവാടി: വയനാട് ഗവ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ ലോക രക്തദാന ദിനാചരണം നടത്തി. ചടങ്ങിൽ സന്നദ്ധ രക്തദാന പ്രവർത്തകരെ ആദരിച്ചു. രക്തദാന ക്യാമ്പ് കനിവ് പ്രസിഡന്റ് സൂരജ് കുമാർ ഉദ്ഘാടനം ചെയ്തു. ടീം ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം. ഷിനോജ് രക്തദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.സി കെ. ദിവ്യ അധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.എം .കെ . സാജിത , കനിവ്
സെക്രട്ടറി പി കെ. റഫീഖ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ മാരായ ബി.വി. ബീന, മിന്നി ജോൺ, നഴ്സിങ് ഓഫിസർ നിഷ മാത്യു, ബ്ലഡ് ബാങ്ക് കൗൺസിലർ സാബി മാത്യു എന്നിവർ പ്രസംഗിച്ചു.
