പനമരം : ഒരു പതിറ്റാണ്ടുകാലമായി മാധ്യമ പ്രവർത്തന മേഖലയിൽ പനമരത്തിൻ്റെ നിറസാന്നിധ്യമായ റസാഖ് സി. പച്ചിലക്കാടിനെ ദേശീയ വായന ദിനത്തിൽ ആദരിച്ചു. പനമരം ബദ്റുൽഹുദയിൽ നടന്ന പരിപാടിയിൽ പ്രശസ്ത എഴുത്തുകാരൻ ഒ.എം. തരുവണ മൊമെൻ്റോ നൽകി അനുമോദിച്ചു. പനമരം പ്രസ്ഫോറം സെക്രട്ടറിയും, മാതൃഭൂമി ലേഖകനും, വയനാട് വിഷൻ റിപ്പോർട്ടറുമാണ് റസാഖ്. ചടങ്ങിൽ പ്രസ് ഫോറം പ്രസിഡൻ്റ് മൂസ കൂളിവലിനെയും ആദരിച്ചു. ബദ്റുൽഹുദാ ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി, മാനേജർ നസീർ കോട്ടത്തറ, നൗഫൽ അഹ്സനി, ഹാഫിൾ ഉമ്മർ ഫറൂഖ് സഖാഫി എന്നിവർ സംബന്ധിച്ചു.
