ഡോ. ഷീജ വി.ആര്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍

ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരായി ഡോ. ഷീജ വി.ആര്‍ ചുമതലയേറ്റു. ജില്ലാ പ്രോഗ്രാം മാനേജരായിരുന്ന ഡോ. സമീഹ സൈതലവി കാലാവധി പൂര്‍ത്തിയാക്കി മാതൃവകുപ്പിലേക്ക് തിരിച്ചുപോയ ഒഴിവിലേക്കാണ് പുതിയ നിയമനം. മാനന്തവാടി സ്വദേശിനിയായ ഡോ. ഷീജ 2005ല്‍ എടവക കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് 10 വര്‍ഷം വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലും ഒമ്പതു വര്‍ഷം പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ജോലി ചെയ്തു. ഏറ്റവുമൊടുവില്‍ പേര്യ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫിസറായിരുന്നു. അഡ്വ. ശ്രീകാന്ത് പട്ടയനാണ് ഭര്‍ത്താവ്. രണ്ടു കുട്ടികളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *