പനമരം ജി.എച്ച്.എസ്.എസ്സിൽ ഔഷധോദ്യാന നിർമ്മാണത്തിന് തുടക്കമായി

    പനമരം: പനമരം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ (NSS) ആഭിമുഖ്യത്തിൽ ഔഷധോദ്യാന നിർമ്മാണത്തിന് തുടക്കമായി. വിദ്യാലയ മുറ്റത്ത് ഒരുക്കിയ ഔഷധത്തോട്ടത്തിന്റെ ഉദ്ഘാടനം സ്‌റ്റാഫ് സെക്രട്ടറി ശാലിനി മാത്യു നിർവ്വഹിച്ചു.

    വിദ്യാർത്ഥികളിൽ പ്രകൃതിബോധവും ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അറിവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ മാതൃകാപരമായ പ്രവർത്തനം സംഘടിപ്പിച്ചത്. ചടങ്ങിൽ ജിതമോൾ, ടി.എം. ഷഷീറ, കെ. സന്ധ്യ, ദൃശ്യ പ്രഭ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻ.എസ്.എസ് വളണ്ടിയർമാരും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

    Leave a Reply

    Your email address will not be published. Required fields are marked *