എസ്.ഡി.പി.ഐ സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു

മാനന്തവാടി: എസ്.ഡി.പി.ഐയുടെ 18-ാം സ്ഥാപകദിനം മാനന്തവാടി മണ്ഡലത്തിലെ വിവിധ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. സ്ഥാപകദിനത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തുകയും പാർട്ടിയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.

ആഘോഷങ്ങളുടെ ഭാഗമായി മധുരവിതരണവും വിവിധ സേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. പൊതുസ്ഥല ശുചീകരണം, വഴിയോരങ്ങളിലെ കാടുവെട്ടൽ ഉൾപ്പെടെയുള്ള ജനോപകാരപ്രദമായ പ്രവർത്തനങ്ങളിലൂടെ സ്ഥാപകദിനാഘോഷം സമൂഹത്തിന് ഗുണകരമാക്കാൻ പ്രവർത്തകർ മുന്നിട്ടിറങ്ങി.

ജനകീയ രാഷ്ട്രീയത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും 17 വർഷങ്ങൾ പൂർത്തിയാക്കി 18-ാം വർഷത്തിലേക്ക് കടക്കുന്ന പാർട്ടി, നീതിക്കും ജനാവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടങ്ങൾ മണ്ഡലത്തിൽ കൂടുതൽ ശക്തമാക്കുമെന്ന് നേതാക്കൾ അറിയിച്ചു.

വിവിധ കേന്ദ്രങ്ങളിൽ നടന്ന പതാക ഉയർത്തൽ ചടങ്ങുകൾക്ക് പാർട്ടി സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ, ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ടി. സിദ്ധീഖ്, മഹ്റൂഫ് കെ., ജില്ലാ പ്രവർത്തക സമിതിയംഗങ്ങളായ ടി.കെ. അബ്ദുസമദ്, ഇ. ഉസ്മാൻ, ഇബ്രാഹിം പി., മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ, വൈസ് പ്രസിഡന്റ് അലി എ.കെ., സെക്രട്ടറി സജീർ എം.ടി., ട്രഷറർ ശുഹൈബ് തുടങ്ങിയ നേതൃത്വങ്ങളും പഞ്ചായത്ത് ബ്രാഞ്ച് ഭാരവാഹികളും നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *