ഒളിമ്പിക് ഫോറസ്‌റ്റ് ട്രീ ഡ്രൈവ് ഉത്ഘാടനം ചെയ്തു

    കൽപറ്റ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിൻ്റെ ഭാഗമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ നിർദ്ധേശാനുസരണം കേരള ഒളിമ്പിക് അസോസിയേഷൻ്റേയും വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒളിമ്പിക് ഫോറസ്‌റ്റ് ട്രീ ഡ്രൈവ് കൽപറ്റയിൽ ബഹു കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധീഖ് ഉത്ഘാടനം ചെയ്തു. 2036 ലെ ഒളിമ്പിക്സ് ലഭ്യമാക്കുക എന്ന് ലക്ഷ്യമിട്ട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രാജ്യവ്യാപകമായി നടത്തുന്ന പ്രചരണത്തിൻ്റെ ഭാഗമായി ഇന്ത്യയിലുടനീളം വൃ

    ക്ഷ തൈകൾ നട്ടുകൊണ്ടാണ് ആഘോഷിക്കുന്നത്.. ഇതിൻ്റെ ഭാഗമായി വയനാട് ജില്ലാഒളിമ്പിക് അസോസിയേഷൻ 1000 കായിക താരങ്ങൾ 1000 വൃക്ഷ തൈകൾ എന്ന മുദ്രാവാക്യം ഉയർത്തിയാണ് നടപ്പിലാക്കുന്നത് ….

    ജില്ലയിൽ മുഴുവൻ വിദ്യാലയങ്ങളും പരിപാടിയുടെ ഭാഗമാവും….

    യോഗത്തിൽ എസ്.കെ എം. ജെ സ്‌കൂൾ പ്രിൻസിപ്പാൾ വിവേകാനന്ദൻ എം സ്വാഗതം പറഞ്ഞു ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ പദ്ധതി വിശദീകരണം നടത്തി. കൽപറ്റ മുനിസിപ്പൽ ചെയർമാൻ വിശ്വനാഥ ൻ അദ്‌ധ്യക്ഷത വഹിച്ചു ഒളിമ്പ്യൻ മഞ്ജിമ കുര്യാ ക്കോസ് മുഖ്യാതിഥിയായി . ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഹാഷിഫ് കോലോത്ത്, ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ഗോപകുമാർ വർമ്മ, ഒളിമ്പിക് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി സുബൈർ ഇളകുളം, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് വിജയി ടീച്ചർ, വിവിധ കായിക സംഘടനാ ഭാരവാഹികളായ ഗിരീഷ് പെരുന്തട്ട , ലൂക്കാ ഫ്രാൻസിസ്, സതീഷ് കുമാർ ടി. , സിദ്ധീഖ്, ഷിബു കുറുമ്പേ മഠം , ജ്യോതിഷ് കുമാർഎന്നിവർ സംസാരിച്ചു

    Leave a Reply

    Your email address will not be published. Required fields are marked *