വായനാ പക്ഷാചരണം – പുസ്തകചർച്ച നടത്തി.

താന്നിക്കൽ പ്രണവം വായനശാലയിൽ വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ സ്മിതാ അനിൽകുമാർ നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ മാനന്തവാടി താലൂക്ക് പ്രസിഡണ്ട് ഷബിത ടീച്ചർ വായനാ സന്ദേശം നൽകി. വായനാ മത്സരം, ലോകകപ്പ് ഫുട്ബോൾ ക്വിസ് മത്സരം എന്നിവയിലെ വിജയികളായ കുട്ടികൾക്കും സി.എ. പരീക്ഷയിൽ മികച്ച വിജയം നേടിയ ഗോകുൽ രാജിനും ഉപഹാരങ്ങൾ നല്കി.

പൗലോ കൊയ്ലോയുടെ ആൽക്കമിസ്റ്റ് എന്ന വിശ്വപ്രസിദ്ധ നോവൽ സോയ അന്ന ഷിബു അവതരിപ്പിച്ചു.മാവറ വർക്കിച്ചേട്ടൻ അദ്ധ്യക്ഷം വഹിച്ചു. പ്രിൻസ് അബ്രഹാം, ബാബു ഫിലിപ്പ്. കെ, വിനോദൻ ഇ.വി. എന്നിവർ ആശംസകൾ നേർന്നു.വായനശാല സെക്രട്ടറി പി.സി.ജോൺ സ്വാഗതവും ശോഭന കെ.എം. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *