കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ചവരില്‍ തുലത്യാസര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ അറിയിക്കണം. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. തുലത്യാ രജിസ്‌ട്രേഷന്‍ നടത്തിയ മുഴുവന്‍ പഠിതാക്കളെയും നേരിട്ടോ ഫോണ്‍ മുഖേന ബന്ധപ്പെടും. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവരുടെ വിവരം ജില്ലാ ഓഫീസിലോ
നോഡല്‍ പ്രേരകിനെയോ മേപ്പാടി, മുപ്പെനാട്, കല്‍പ്പറ്റ നഗരസഭാ പരിധികളില്‍ ചുമതലയുള്ള പ്രേരക്മാരെയോ അറിയിക്കണം. ഫോണ്‍: 9446630185, 9497644334, 9744631001, 9526028354.
തുലത്യാസര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ അറിയിക്കണം
