അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ബത്തേരി:കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ,ഭാരതീയ ചികിത്സ വകുപ്പ് , ഹോമിയോ വകുപ്പ് ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ യോഗ ദിനം ആചരിച്ചു. ബത്തേരി നഗരസഭാ ഉപാധ്യക്ഷൻ എം.ജി. ഇന്ദ്രജിത് ഉദ് ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ലീല പാൽപ്പാത്ത് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ. പി. ജയചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ. ഒ.കെ.ശ്രീജ, (ആയുർവേദ ) , ഡോ.അച്ചാമ്മ ലെനു തോമസ് (ഹോമിയോ ),

എൻപിഎൻസിഡി നോഡൽ ഓഫീസർ

ഡോ. കെ. ആർ..ദീപ, ഡെപ്യൂട്ടി എജ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി എം ഫൈസൽ, ഡോ. അക്ഷയ,ഡോ ബേബി സിനി,സിഡിഎസ് ചെയർപഴ് ൻമാരായ പ്രസന്ന കുമാരി, രാജലക്ഷ്മി, ഡിപിഎം ആശ പോൾ തുടങ്ങിയവർ സ പ്രസംഗിച്ചു.

പി. എം റീനയുടെ നേതൃത്വത്തിൽ യോഗ ഡാൻസ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *