സെൻസസ് സെൽഫ് എന്യുമറേഷൻ: വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

സെൻസസ് സെൽഫ് എന്യുമറേഷൻ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുണ്ടേരി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ബോധവത്കരണ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സെൻസസ് ഡയറക്ടറേറ്റ് അസിസ്റ്റൻ്റ് ഡയറക്ടർ പ്രദീപ് കുമാർ വിദ്യാർഥികളുമായി സംസാരിച്ചു. സെൽഫ് എമ്യൂണറേഷന്റെ ഭാഗമായി

വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികളായ അൻവൈ മാധവ്, പവിത്ര, മിൻഹ ഫാത്തിമ എന്നിവർ വിജയികളായി. മുണ്ടേരി വൊക്കേഷൻ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ സെൻസസ് മാസ്റ്റർ ട്രെയിനർ കെ.എസ് ശ്രീജിത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.സുമ, പ്രിൻസിപ്പൽ ഇൻ – ചാർജ്ജ് സജിനി, അസിസ്റ്റൻ്റ് എഡിറ്റർ സൗമ്യ മത്തായി, ജില്ലാ സെൻസസ് വിഭാഗം ക്ലർക്ക് എം. പി ജിത, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *