കൽപ്പറ്റ: കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ഗോത്രബന്ധു അധ്യാപകരുടെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷന് മുന്നിൽ നടന്നു വരുന്ന നിരാഹാര സത്യാഗ്രഹത്തിന് കെഎസ്ടിഎ യുടെ നേനേതൃത്വത്തിൽ അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി.
കെ. എസ് ടി എ സംസ്ഥാന സെക്രട്ടറി പി.ജെ.ബിനേഷ് സമര സഖാക്കൾക്ക് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.
ഗോത്രബന്ധു അധ്യാപകരെ പുനർനിയമിക്കുക, ഒഴിവുള്ള തസ്തികകളിൽ പുതിയ നിയമനം നടത്തുക, ഉയർന്ന പ്രായപരിധി നാൽപത്തിയഞ്ച് വയസ്സാക്കിയത് പുനഃപരിശോധിക്കുക, അധ്യാപക യോഗ്യതയുള്ളവരെ മാത്രം ഗോത്രബന്ധു അധ്യാപകരായി നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാര സമരo നടക്കുന്നത്. കെ എസ് ടി എ സംസ്ഥാന കമ്മറ്റിയംഗം വി.എ. ദേവകി,
ജില്ലാ സെക്രട്ടറി ടി. രാജൻ, ജില്ലാ പ്രസിഡണ്ട് എ ഇ. സതീഷ് ബാബു, ജില്ലാ ട്രഷറർ പി. ബിജു ജില്ലാ വൈസ് പ്രസിഡണ്ട് എം.വി. സമിത എന്നിവർ നേതൃത്വം നൽകി.
